Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iringalakudda Education

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട എ​ഡ്യുക്കേ​ഷ​ണ​ല്‍ ഹ​ബ് യാ​ഥാ​ര്‍​ഥ്യ​​മാ​കു​ന്നു: മ​ന്ത്രി

ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് എ​ഡ്യു ക്കേ​ഷ​ണ​ല്‍ ഹ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും

നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു അ​റി​യി​ച്ചു. 2025 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ആ​റുകോ​ടി രൂ​പ അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വൃ‍​ത്തി​ക​ള്‍ നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ത് അ​ന്തി​മഘ​ട്ട​ത്തി​ലാ​ണ്.

പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡിനോ​ടുചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് എ​ഡ്യുക്കേ​ഷ​ണ​ല്‍ ഹ​ബ് ഉ​യ​രു​ക. പ്രഫഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ പ്ര​ധാ​ന സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യുക്കേ​ഷ​ന്‍ കേ​ര​ള(​സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി), അ​ഡീഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാം (അ​സാ​പ് ), കേ​ര​ള ലാം​ഗ്വേ​ജ് നെ​റ്റ്‌വ​ര്‍​ക്ക്, സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍ പ​ഠ​ന ഗ​വേ​ഷ​ണകേ​ന്ദ്രം, അ​ച്ച​ടി പ​ഠ​നരം​ഗ​ത്തെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി ​ആ​പ്റ്റ്, നി​ര്‍​ദി​ഷ്ടസ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഇൻസ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട എ​ഡ്യുക്കേ​ഷ​ണ​ല്‍ ഹ​ബ്ബി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക.​

എ​ഡ്യുക്കേ​ഷ​ണ​ല്‍ ഹ​ബ് നി​ര്‍​മാ​ണ​ത്തി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ പി. ​സു​രേ​ഷ്, ആ​ര്‍. ഇ​ന്ദു​ലാ​ല്‍ എ​ന്നി​വ​ര്‍ പത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up